Latest NewsNewsIndia

20 കാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് നാവ് മുറിച്ചു ; ശരീരത്തിലുടനീളം നിരവധി ഒടിവുകള്‍, യുവതി അതീവ ഗുരുതരാവസ്ഥയില്‍

ലഖ്നൗ: 20 കാരിയെ ക്രൂര കൂട്ടബലാത്സംഗത്തിനിരയാക്കി നാവ് മുറിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ നിന്നുള്ള 20 കാരിയാണ് കൂട്ടമാനഭംഗത്തിനിരയാകുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്തത്. യുവതി ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ജീവന് വേണ്ടി പോരാടുകയാണ്. ശരീരത്തിലുടനീളം ഒന്നിലധികം ഒടിവുകള്‍ ഉണ്ടെന്നും അവളുടെ നാവ് മുറിച്ചതായും. അവളുടെ അവസ്ഥ അങ്ങേയറ്റം ഗുരുതരമാണെന്നും യുവതിയെ ഉടനടി ദില്ലിയിലെ അതിനൂതന ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി പട്ടികജാതി വിഭാഗത്തില്‍ പെട്ടവരാണ്. പ്രതികളായ നാലുപേരും ഉയര്‍ന്ന ജാതിയില്‍ പെട്ടവരാണ്. നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു, കൂട്ടബലാത്സംഗം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചു. സെപ്റ്റംബര്‍ 14 നാണ് സംഭവം നടന്നത്. ദില്ലിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന ക്രൂരത അരങ്ങേറിയത്.

അതേസമയം, പോലീസ് തങ്ങളെ ആദ്യം സഹായിച്ചില്ലെന്നും കേസിലെ പ്രകോപനത്തിന് ശേഷമാണ് പ്രവര്‍ത്തിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ ആരോപണം പോലീസ് നിഷേധിച്ചു. തന്റെ അമ്മയും സഹോദരിയും ജ്യേഷ്ഠനും പുല്ല് എടുക്കാന്‍ ഒരു വയലില്‍ പോയിരുന്നു. തുടര്‍ന്ന് തന്റെ സഹോദരന്‍ ഒരു വലിയ ബണ്ടില്‍ പുല്ലുമായി നേരത്തെ വീട്ടിലേക്ക് പോന്നു, അതേസമയം അമ്മയും സഹോദരിയും പുല്ല് മുറിക്കുന്നത് തുടര്‍ന്നു. അവിടെ ഇരുവശത്തും ബജ്ര വിള ഉണ്ടായിരുന്നു താമസിയാതെ, ഇരുവരും പുല്ല് മുറിച്ച് കുറച്ച് അകലത്തിലെത്തി. ഈ സമയം പിന്നില്‍ നിന്ന് നാലഞ്ചു പേര്‍ വന്ന് സഹോദരിയുടെ ഡുപ്പട്ട കഴുത്തിലിട്ട് ബജ്ര വയലിനകത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

സഹോദരിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ അമ്മ അവളെ തെരഞ്ഞപ്പോള്‍ ആണ് സഹോദരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അവര്‍ അവളെ ബലാത്സംഗം ചെയ്തുവെന്നും പോലീസ് ആദ്യം ഞങ്ങളെ സഹായിച്ചില്ലെന്നും അവര്‍ പെട്ടെന്ന് നടപടിയെടുത്തില്ലെന്നും നാലഞ്ചു ദിവസത്തിനുശേഷം മാത്രമാണ് അവര്‍ അന്വേഷണം ആരംഭിച്ചതെന്നും യുവതിയുടെ സഹോദരന്‍ മാധ്യമത്തോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button