
മസ്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്നും ഒക്ടോബര്‍ മാസത്തെ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. അടുത്ത ഘട്ടത്തിൽ 70 സര്‍വ്വീസുകളാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിൽ 35 എണ്ണം കേരളത്തിലേക്കാണ്.
Schedule of Flights from #Oman under #VandeBharatMission for the month of October.
Indian nationals who wish to travel to #India in these flights, may please confirm & provide information using the following link: https://t.co/SjoiSjIKBF https://t.co/HeGhWePQT5 pic.twitter.com/B8hUjrvUiL
— India in Oman (Embassy of India, Muscat) (@Indemb_Muscat) September 24, 2020
മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്ക് എട്ട് സര്‍വ്വീസുകളും കണ്ണൂരിലേക്ക് ഏഴെണ്ണവും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആറ് വീതം സര്‍വ്വീസുകളുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ഒക്ടോബര്‍ ഒന്നിന് മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നേദിവസം സലാലയില്‍ നിന്ന് കണ്ണൂര്‍ കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനമുണ്ട്.
Also read : കോവിഡ് : യുഎഇയിൽ പുതിയ രോഗികളുടെ എണ്ണം വീണ്ടും 1000 കടന്നു : രണ്ട് മരണം
മറ്റു വിമാന സർവീസുകൾ ചുവടെ
ഒക്ടോബര്‍ 3 : സലാല, കോഴിക്കോട് തിരുവനന്തപുരം
ഒക്ടോബര്‍ 8 : സലാല, കണ്ണൂര്‍,മുംബൈ,
ഒക്ടോബര്‍ 10 : സലാല, കോഴിക്കോട്/തിരുവനന്തപുരം
ഒക്ടോബര്‍ 15 : സലാല,കണ്ണൂര്‍, കൊച്ചി
ഒക്ടോബര്‍ 17 : സലാല കോഴിക്കോട്, തിരുവനന്തപുരം
ഒക്ടോബര്‍ 22 : സലാല, കണ്ണൂര്‍, കൊച്ചി
ഒക്ടോബര്‍ 24 : സലാല, കോഴിക്കോട് , തിരുവനന്തപുരം
Post Your Comments