COVID 19Latest NewsUAENewsGulf

കോവിഡ് : യുഎഇയിൽ പുതിയ രോഗികളുടെ എണ്ണം വീണ്ടും 1000 കടന്നു : രണ്ട് മരണം

അബുദാബി : യുഎഇയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 1000 കടന്നു. . കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 92,000 പരിശോധനകളിൽ നിന്നും 1008 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേർ മരണത്തിന് കീഴടങ്ങി.

Also read : ചൈനയില്‍ ലക്ഷണങ്ങളില്ലാത്ത രോഗികള്‍ പെരുകുന്നു : ചൈനയില്‍ ദുരൂഹമായി വീണ്ടും കോവിഡ് വ്യാപനം : ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി രണ്ടാം കോവിഡ് തരംഗം

ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,540ഉം, മരണസംഖ്യ 409ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 882പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തർ 78,819 ആയി ഉയർന്നു. നിലവില്‍ 10,312 രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button