ന്യൂ ഡൽഹി: പ്രതിദിന കോവിഡ് -19 ടെസ്റ്റുകളില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡില്‍. ഒരൊറ്റ ദിവസം നടത്തിയത് 13 ലക്ഷത്തിൽ പരം പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13.80 ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഒറ്റദിവസം നടത്തിയതില്‍ ഏറ്റവും കൂടുതല്‍ പരിശോധനകളാണിത്.
രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ 75 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്നുമാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയാണ് ഇവയിൽ കൂടുതൽ കോവിഡ് കേസുകളും റിക്കവറി നിരക്കും റിപ്പോർട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 85,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മരണസംഖ്യ 92,000 കവിഞ്ഞു.
Post Your Comments