ന്യൂ ഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ കുറവും ഉള്ളതായി ഡോക്ടർമാർ അറിയിച്ചു. സെപ്റ്റംബർ 14നാണ് സിസോദിയക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതിനു പിന്നാലെ ഔദ്യോഗിക വസതിയില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ പനിയും ശ്വാസതടസവും കലശമായതോടെ സിസോദിയയെ ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിക്കുന്ന ഡല്‍ഹി സർക്കാരിലെ രണ്ടാമത്തെ കാബിനറ്റ് മന്ത്രിയാണ് 48 കാരനായ മനീഷ് സിസോദി. നേരത്തെ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനും കോവിഡ് ബാധ ഏറ്റിരുന്നു.
Post Your Comments