ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷത്തിനുമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ജൂലൈ പന്ത്രണ്ടിനാണ് സ്റ്റാലിന് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ ആള്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാൽ, എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചുവരട്ടെയെന്ന് ഗവര്‍ണര്‍ ആര്‍.എന്‍ രവി ആശംസിച്ചു.
Read Also: മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും: പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി
‘താങ്കളെ പോലെ ഊര്‍ജ്ജസ്വലനായ ഒരു രാഷ്ട്രീയ നേതാവിന് കൊവിഡ് പകര്‍ന്നത് പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാവണം. താങ്കള്‍ എത്രയും പെട്ടെന്ന് രോഗവിമുക്തി നേടുന്നതിനായി പ്രാര്‍ത്ഥിക്കുന്നു’ -എന്നാണ് ഗവര്‍ണര്‍ സ്റ്റാലിനെഴുതിയ കത്തില്‍ പറഞ്ഞത്.
മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും സ്റ്റാലിന്റെ രോഗവിമുക്തിക്കായി ആശംസകള്‍ നേര്‍ന്നു. ‘മുഖ്യമന്ത്രി പെട്ടെന്ന് സുഖം പ്രാപിച്ച് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തിരിച്ചെത്തട്ടെ’ – എന്നാണ് പനീര്‍ശെല്‍വം ആശംസിച്ചത്.
Post Your Comments