Latest NewsKeralaIndia

കുമ്മനം രാജശേഖരന് കോവിഡ് : സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് അഭ്യർത്ഥന

മറ്റ് ലക്ഷണങ്ങൾ ഒന്നുമില്ലെന്നും ഇപ്പോൾ അദ്ദേഹം വിശ്രമത്തിലാണെന്നും പോസ്റ്റിൽ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഗുരുതരമായി പടരുകയാണ്. ഈ അവസരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പോലും പാളുകയാണ്. ഇതിനിടെ തനിക്ക് കോവിഡ് പോസിറ്റിവ് ആണെന്ന് മുൻ മിസോറാം ഗവർണറും മുൻ സംസ്ഥാന ബിജെപി പ്രസിഡന്റുമായിരുന്ന കുമ്മനം രാജശേഖരൻ വെളിപ്പെടുത്തി.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തനിക്ക് കോവിഡ് പോസിറ്റിവ് ആണെന്ന് വ്യക്തമാക്കിയത്. മറ്റ് ലക്ഷണങ്ങൾ ഒന്നുമില്ലെന്നും ഇപ്പോൾ അദ്ദേഹം വിശ്രമത്തിലാണെന്നും പോസ്റ്റിൽ പറയുന്നു. താനുമായി സഹകരിച്ചവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. കൂടാതെ കോവിഡ് പടരുന്ന സാഹചര്യത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും വേണ്ട സുരക്ഷാ നടപടികൾ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button