ശ്രീനഗർ : നിയന്ത്രണ രേഖയിലെ ഇന്ത്യൻ പോസ്റ്റുകളിൽ പ്രകോപനം ഉണ്ടാക്കിയാൽ വെടിയുതിർക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. ലഡാക്കിൽ ഇന്ത്യ- ചൈന സൈനികർ മുഖാമുഖം നിലയുറപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
അതിർത്തിയിൽ സമാധാനാന്തരീക്ഷം സൃഷ്ടിയ്ക്കാനായി സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ആവശ്യത്തോട് ചൈന വ്യക്തമായ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല. ഗാൽവൻ താഴ്‌വരയിലെ പ്രകോപനത്തിന് ശേഷം നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിനടുത്ത് ചൈനീസ് സൈന്യം എത്തിയാൽ പ്രത്യാക്രമണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments