CricketLatest NewsUAENewsIndiaBollywoodEntertainmentInternationalSportsGulf

നടി അനുഷ്‌കയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സുനില്‍ ഗവാസ്‌കര്‍

ദുബായ്: നടി അനുഷ്ക ശർമ്മയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുൻ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. താനൊരിക്കലും അനുഷ്‌കാ ശര്‍മയെ ഒന്നും പറഞ്ഞിട്ടില്ല. വിരാട് കോലിയെ കുറിച്ച് പറഞ്ഞത് പോലും വളച്ചൊടിച്ചാണ് പ്രചരിപ്പിച്ചതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Read Also : കൂടുതൽ കരുത്താർജ്ജിക്കാൻ ഒരുങ്ങി ഇന്ത്യൻ സേന ; 73,000 സിഗ് സോർ 716 റൈഫിളുകൾ ഉടൻ എത്തും

നേരത്തെ അനുഷ്‌ക ഗവാസ്‌കറിന്റെ പരാമര്‍ശങ്ങള്‍ വളരെ മോശമാണെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി എത്തിയത്. കോലി സ്‌കോര്‍ ചെയ്യുമ്പോള്‍ ആരും അനുഷ്‌കയ്ക്ക് ക്രെഡിറ്റ് നല്‍കാറില്ല. ഇക്കാര്യം ആദ്യം ഞാനാണ് പറയുന്നത്. കാമുകിമാരെയും ഭാര്യമാരെയും വിദേശ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ കൊണ്ടുപോകണമെന്ന ആവശ്യം എപ്പോഴും ഉന്നയിച്ചിരുന്നത് താനാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഇത്തരമൊരു പരാമര്‍ശം ഒരിക്കലും ഞാന്‍ നടത്തില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Read Also : ഡൽഹി കലാപം : പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിച്ച് മോദി സർക്കാരിനെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം ; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതാണ്. ലോക്ഡൗണ്‍ കാലത്ത് ആര്‍ക്കും വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. കോലി ഹൗസിംഗ് സൊസൈറ്റിയിലെ കോംപ്ലക്‌സില്‍ അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. ആകാശ് ചോപ്ര പരിശീലനത്തിന്റെ കാര്യമാണ് സംസാരിച്ചത്. ഒപ്പം ഞാനും ചേര്‍ന്നു. പരിശീലനത്തിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചിരിക്കുകയെന്നും പറഞ്ഞു. രോഹിത്തിന് ആദ്യ മത്സരത്തില്‍ നന്നായി കളിക്കാനായില്ല. ധോണിയും ഇതേ അവസ്ഥയുണ്ടായിരുന്നു. പിന്നീട് കോലിയും ഇതേ സ്ഥിതിയിലേക്ക് വന്നു. അക്കാര്യമാണ് ഞങ്ങള്‍ സംസാരിച്ചതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button