Latest NewsNewsIndia

മോദി സര്‍ക്കാരില്‍ കര്‍ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷകരുമായി സംസാരിച്ചതില്‍ നിന്ന് അവര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ബോധ്യപ്പെട്ടെന്ന് വയനാട് എം പി രാഹുൽ ഗാന്ധി .കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ മുഴുവന്‍ രാജ്യവും ഒറ്റക്കെട്ടായി രംഗത്തുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Read Also : നടി അനുഷ്‌കയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സുനില്‍ ഗവാസ്‌കര്‍

നമ്മുടെ ശബ്ദങ്ങള്‍ കര്‍ഷക സഹോദരന്മാര്‍ക്കൊപ്പമാണ് ഇന്ന് മുഴുവന്‍ രാജ്യവും കര്‍ഷക ബില്ലിന് എതിരാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.കര്‍ഷകരുമായി പുതിയ ബില്ലിനെ കുറിച്ച്‌ സംസാരിക്കുന്ന വീഡിയോയും രാഹുല്‍ പങ്കുവച്ചു.

Read Also : കൂടുതൽ കരുത്താർജ്ജിക്കാൻ ഒരുങ്ങി ഇന്ത്യൻ സേന ; 73,000 സിഗ് സോർ 716 റൈഫിളുകൾ ഉടൻ എത്തും

ഈ ബില്ല് കൊണ്ട് പൊതുജനങ്ങള്‍ക്കോ കര്‍ഷകര്‍ക്കോ ഒരു ഗുണവുമില്ല. ആകെ ഗുണമുളളത് കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ്- രാഹുല്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button