ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ യുവനിരയ്ക്ക് മുന്നില്‍ മുട്ടുമടക്കി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. 44 റണ്‍സിനാണ് ഡല്‍ഹി ചെന്നൈയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ ഡല്‍ഹി- 175-3 (20), ചെന്നൈ 131-7 (20)
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കു വേണ്ടി കരുതലോടെയാണ് പൃഥ്വി ഷായും ശിഖര്‍ ധവാനും ഓപ്പണ്‍ ചെയ്തത്. പവര്‍പ്ലേയില്‍ നേടിയത് 36 റണ്‍സ് മാത്രം. എന്നാല്‍ പിന്നീട് ഷാ ട്രാക്ക് മാറ്റി പിടിച്ചു. 35 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ താരം 12 ആം ഓവറില്‍ 43 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്സും സഹിതം ഷാ 64 റണ്‍സ് നേടി മടങ്ങി. 11 ആം ഓവറിലെ 27 പന്തില്‍ 37 റണ്‍സെടുത്ത ധവാന്‍ പീയുഷ് ചൗളയുടെ ബൗളിനു മുന്നില്‍ വീണു. പിന്നീട് വന്ന പന്തില്‍ അയ്യര്‍(22 പന്തില്‍ 26) ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു. പന്തും(37) സ്റ്റോയിനിസും(5) പുറത്താകാതെ നിന്നു.
176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയെ തുടക്കത്തിലെ പ്രതിരോധത്തിലാക്കാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി. അക്ഷാര്‍ പട്ടേലിന്റെ അഞ്ചാം ഓവറില്‍ 14 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണും ആന്റിച്ച് നോര്‍ജെ എറിഞ്ഞ ആറാം ഓവറില്‍ മുരളി 10 റണ്‍സെടുത്ത വിജയ്യും പുറത്ത്. 21 പന്തില്‍ 26 റണ്‍സെടുത്ത കേദാറിനെ 16-ാം ഓവറില്‍ നോര്‍ജെ എല്‍ബിയില്‍ കുരുക്കി. പിന്നാലെ 35 പന്തില്‍ 43 റണ്‍സെടുത്ത ഡ്യൂപ്ലസിസും മടങ്ങി. റബാദയുടെ അവസാന ഓവറില്‍ ധോണിയും(12 പന്തില്‍ 15) ജഡേജയും(9 പന്തില്‍ 12) പുറത്താവുകയും ചെയ്തു. ഇതോടെ ഡല്‍ഹിയുടെ യുവനിര തലയ്ക്കും സംഘത്തിനും മൂതെ 44 റണ്‍സിന്റെ ഉജ്ജ്വല വിജയവുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി.
Post Your Comments