ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രചാരകന്‍ സാക്കിര്‍ നായിക്കിന് കുരുക്കിടാനൊരുങ്ങി മോദി സര്‍ക്കാര്‍. പ്രധാനമായും ഓണ്‍ലൈന്‍ വഴിയുള്ള പ്രചാരണ മാര്‍ഗങ്ങള്‍ക്കാണ് വിലക്ക് വരുത്തുക. ഇയാളുടെ വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങള്‍ കണക്കിലെടുത്താണ് നടപടി. ഇത് സംബന്ധിച്ചുള്ള ഐ.ബി റിപ്പോര്‍ട്ടാകും തീരുമാനത്തിന് അടിസ്ഥാനമാകുകയെന്നാണ് സൂചന. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇത് നടപ്പാക്കുന്നതിനായി കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തില്‍ ഐ.ബി, എന്‍.ഐ.എ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
Read also: റഷ്യയുടെ കൊവിഡ് വാക്സിന്‍ വിതരണം ചെയ്‌ത് തുടങ്ങിയതായി റിപ്പോർട്ടുകൾ: നിർമ്മാണം വർധിപ്പിക്കുന്നു
കേന്ദ്ര ഇലക്‌ട്രോണിക്സ്/ഐ.ടി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഒത്തുചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ചില അറബ് രാജ്യങ്ങളില്‍ നിന്നും ഇയാള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും ഐ.ബി കണ്ടെത്തിയിട്ടുണ്ട്. നായിക്കിന്റെ സംഘടന, വിവിധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലെ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കുകയും അതുവഴി അവരെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുകയാണെന്നാണ് ഇന്റലിന്‍ജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments