ദില്ലി: രാജ്യത്ത് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ തെരുവിലിറങ്ങി കര്‍ഷകര്‍. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ദേശീയ പാതകള്‍ ഉപരോധിച്ചും ട്രെയിനുകള്‍ തടഞ്ഞും പ്രതിഷേധിച്ചു. പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരും കുടുംബാംഗങ്ങളും വരെ പ്രതിഷേധത്തിന്റെ ഭാഗമായി. ഇവിടങ്ങളില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ചത്തീസ്ഗഡ് , തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും കര്‍ഷക സംഘടനകള്‍ സംയുക്തമായി റോഡുകള്‍ ഉപരോധിച്ചു.
ബീഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ട്രാക്ടറോടിച്ച് റാലി നയിച്ചു. ദില്ലിയിലേക്ക് നീങ്ങിയ കര്‍ഷക മാര്‍ച്ചുകള്‍ അതിര്‍ത്തികളില്‍ പൊലീസ് തടഞ്ഞു. അമൃത്സര്‍- ദില്ലി ദേശീയപാത കര്‍ഷകര്‍ അടച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലിയിലേക്ക് നീങ്ങിയ കര്‍ഷക റാലി നോയിഡയില്‍ പൊലീസ് തടഞ്ഞു. കാര്‍ഷിക ബില്ലുകള്‍ കീറിയെറിഞ്ഞ് ദില്ലിയില്‍ ഇടതുപക്ഷ കര്‍ഷക സംഘടനകളും പ്രതിഷേധിച്ചു.
കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. കര്‍ഷകരെ ഏറ്റവും അധികം സഹായിച്ചത് ബിജെപിയും എന്‍ഡിഎയുമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments