ന്യൂഡൽഹി: കര്‍ഷകബില്ലുകളെ എതിർക്കുന്നവർ കർഷകരുടെ ശത്രുക്കളാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെതിരെ എതിർക്കുന്നവർ കർഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ശിവരാജ് സിംഗ് പറഞ്ഞു.
“ബില്ലുകളെ എതിർക്കുന്നവർ കർഷകരുടെ ശത്രുക്കളാണ്, കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിലൂടെ പ്രതിപക്ഷം രംഗത്തിറങ്ങുതെന്നും ശിവരാജ് സിംഗ് ആരോപിച്ചു. കാർഷിക ബില്ലുകൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യും. എന്തുകൊണ്ടാണ് പ്രതിപക്ഷം ഇടനിലക്കാരെ പിന്തുണയ്ക്കുന്നത്?” ശിവരാജ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read Also: വിവാദ കാർഷിക ബിൽ: സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം കര്‍ഷകരെ കബിളിപ്പിക്കാൻ: മുല്ലപ്പള്ളി
എന്നാൽ രാജ്യത്ത് നടപ്പിലാക്കിയ കാർഷിക ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരവെയാണ് മധ്യപ്രദേശ് മുഖ്യ മന്ത്രിയുടെ ഇത്തരമൊരു പ്രസ്‌താവന. ബില്ലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് സംഘടിപ്പിക്കും. വിവാദ ബില്ലിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് അഹ്വാനം ചെയ്തിരിക്കുന്നത്.
ഇരുസഭകളിലായി കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദും നടക്കും. പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിൻ തടയൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്‍റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെൽ കതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.
Post Your Comments