Latest NewsNewsIndia

റഫാലിലെ ഓഫ്സെറ്റ് നിബന്ധനകൾ പാലിച്ചില്ല: പ്രതിരോധ മന്ത്രാലയത്തെ വിമർശിച്ച് സിഎജി

ന്യൂഡൽഹി​ : ഓഫ്സെറ്റ് കരാറുകൾ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നയങ്ങളെ വിമർശിച്ച് കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). ഫ്രാൻസിലെ ഡാസോ ഏവിയേഷനിൽനിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ ഓഫ്സെറ്റ് കരാർ നിലവിലുണ്ട്. ഓഫ്സെറ്റ് കരാർപ്രകാരം ചെയ്യേണ്ട യാതൊന്നും ഡാസോ ഇതുവരെ ചെയ്തിട്ടില്ലെന്ന് ബുധനാഴ്ച പാർലമെന്റിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിൽ പറയുന്നു.

ഓഫ്‌സെറ്റ് നയമനുസരിച്ച്, വിദേശ സ്ഥാപനങ്ങളുമായുള്ള കരാറിൽ ഇടപാട് തുകയുടെ ഒരു നിശ്ചിത ശതമാനം വിദേശ നിക്ഷേപം (എഫ്ഡിഐ) ആയി രാജ്യത്തിന് കൈമാറേണ്ടതുണ്ട്. സാങ്കേതിക കൈമാറ്റം, സാമഗ്രികളുടെ പ്രാദേശിക നിർമാണം തുടങ്ങിയവും നടത്തേണ്ടതുണ്ട്. 300 കോടിക്കു മുകളിലുള്ള എല്ലാ കരാറിനും ഈ മാനദണ്ഡങ്ങൾ ബാധകമാണ്. 2016ൽ 59,000 കോടി രൂപയ്ക്കാണ് ഇന്ത്യ ഫ്രാൻസുമായി റഫാൻ വിമാനങ്ങൾ വാങ്ങുന്നതിന് കരാർ ഒപ്പിട്ടത്.

കരാറിന്റെ ഭാഗമായുളള ഉയർന്ന സാങ്കേതികവിദ്യ ഇന്ത്യയുടെ സൈനിക സാങ്കേതിക വിദ്യാ വികാസത്തിന്റെ ചുമതലയുളള ഗവേഷണ സ്ഥാപനമായ ഡിഫൻസ് സിസർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷന് (ഡി ആർ ഡി ഒ) നൽകാമെന്ന് 2015-ൽ ദസാൾട്ട് ഏവിയേഷനും എം ബി ഡി എ യും സമ്മതിച്ചിരുന്നു. എന്നാൽ ഈ നി​ബന്ധന ഇതുവരെയും പാലി​ച്ചി​ട്ടി​ല്ല.

വിദേശത്തുനി​ന്ന് യുദ്ധസാമഗ്രികൾ വാങ്ങുമ്പോൾ ഉയർന്ന സാങ്കേതികവിദ്യകൾ കൈമാറാൻ ആരും തയ്യാറാവുന്നില്ലെന്ന് സി.എ.ജി. പറഞ്ഞു. ‌ഇന്ത്യയുടെ ഓഫ്‌സെറ്റ് നയം ഫലപ്രദമല്ലെന്നും സി എ ജി വ്യക്തമാക്കുന്നുണ്ട്.ഇക്കഴി​ഞ്ഞ ജൂലായി​ലാണ് റഫേൽ വിമാനങ്ങളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തിയത്. അവ ഇപ്പോൾ വ്യോമസേനയുടെ ഭാഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button