COVID 19Latest NewsIndiaNews

കോവിഡ് ബാധിച്ച് കോണ്‍ഗ്രസ് എംഎല്‍എ അന്തരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ബി നാരായണ റാവു വ്യാഴാഴ്ച അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു നിര്യാണം. വൈകിട്ട് 3.55 നാണ് അദ്ദേഹം അന്തരിച്ചത്.

വടക്കന്‍ കര്‍ണാടകയിലെ ബിദാര്‍ ജില്ലയില്‍ നിന്നുള്ള 65 കാരനായ ബസവകല്യന്‍ എംഎല്‍എയെ സെപ്റ്റംബര്‍ ഒന്നിനാണ്  കോവിഡ് -19 അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മണിപ്പാല്‍ ആശുപത്രി ഡയറക്ടര്‍ ഡോ. മനീഷ് റായ് പറഞ്ഞു.

അവയവങ്ങളുടെ തകരാറുമൂലം ഗുരുതരാവസ്ഥയിലാണെന്നും തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം വിദഗ്ധ ഡോക്ടര്‍മാരുടെ നിരന്തരമായ നിരീക്ഷണത്തിലും പിന്തുണയിലുമായിരുന്നു അദ്ദേഹത്തിന്‍രെ ജീവന്‍ സംരക്ഷിച്ചിരുന്നതെന്ന് ഡോ.റായ് പറഞ്ഞു. ഈ നഷ്ടത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button