ന്യൂഡല്‍ഹി : തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ പാസാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദ്യം കര്‍ഷകരെ, ഇപ്പോള്‍ തൊഴിലാളി വര്‍ഗത്തിനെതിരായി അടുത്ത അടിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
Read Also: കാർഷിക ബിൽ; എതിർക്കുന്നവർ കർഷകരുടെ ശത്രുക്കൾ: മധ്യപ്രദേശ് മുഖ്യമന്ത്രി
“ആദ്യം കര്‍ഷകരെ, ഇപ്പോള്‍ തൊഴിലാളി വര്‍ഗത്തിനെതിരായി അടുത്ത അടി. സുഹൃത്തുക്കള്‍ക്കായി പാവങ്ങളെ ചൂഷണം ചെയ്യുന്ന ഭരണകൂടമായി മോദി സര്‍ക്കാരിനെ അടയാളപ്പെടുത്താം.” – തൊഴില്‍നിയമത്തിനെതിരാകുന്ന ലോക്സഭ പാസാക്കിയ ബില്ലിന്റെ കോപ്പി പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
किसानों के बाद मज़दूरों पर वार।
ग़रीबों का शोषण, ‘मित्रों’ का पोषण
यही है बस मोदी जी का शासन। pic.twitter.com/LarCJsj1uY— Rahul Gandhi (@RahulGandhi) September 24, 2020
300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ സര്‍ക്കാരിന്റെ യാതൊരു അനുമതിയുമില്ലാതെ പിരിച്ചുവിടാമെന്നും ആവശ്യമെങ്കില്‍ സ്ഥാപനം പൂട്ടാമെന്നതുമടക്കമുള്ള മൂന്ന് തൊഴില്‍ പരിഷ്‌കരണ ബില്ലുകളാണ് കഴിഞ്ഞ ദിവസം പാസാക്കിയത്.
Post Your Comments