Latest NewsNewsInternational

പാകിസ്ഥാനിൽ ക്ഷേത്രങ്ങൾ നശിപ്പിച്ച് പള്ളികൾ പണിത് ഇമ്രാൻ സർക്കാർ ; ഹിന്ദുക്കൾ കൂട്ടത്തോടെ മതം മാറുന്നുവെന്നും റിപ്പോർട്ട്

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഇമ്രാൻ സർക്കാരിന്റെ അടിച്ചമർത്തൽ തുടരുന്ന സാഹചര്യത്തിൽ ഹിന്ദുക്കൾ കൂട്ടത്തോടെ മതംമാറുന്നുവെന്ന് റിപ്പോർട്ട്.പാർശ്വവത്കരിക്കപ്പെട്ട ഭീൽ സമുദായത്തിൽപ്പെട്ടവാരാണ് മതപരിവർത്തനം നടത്തിയിരിക്കുന്നത്. സമുദായത്തിൽപ്പെട്ട 171 പേരാണ് ഇസ്ലാംമതത്തിലേക്ക് മാറിയത്. സർക്കാർ നടപടികളെ തുടർന്ന് ജീവിതം ദു:സ്സഹമായ സാഹചര്യത്തിലാണ ഇവർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് വിവരം.

Read Also : മദ്രസകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി 

ഭരണഘടന ഉറപ്പുവരുത്തുന്ന യാതൊരു ആനുകൂല്യങ്ങളും ബിൽ വിഭാഗത്തിൽപ്പെട്ടവർക്ക് ലഭിക്കുന്നില്ല.മനുഷ്യാവകാശ പ്രവർത്തകൻ റഹാത്ത് ഓസ്റ്റിനാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഇസ്ലാമിക് ഐഡിയോളജി കൗൺസിൽ മുൻ അംഗം നൂർ അഹമ്മദ് തഷാറിന്റെ നേതൃത്വത്തിലായിരുന്നു മതപരിവർത്തനം. പ്രദേശത്തെ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ച് സർക്കാർ പള്ളികൾ പണിഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇസ്ലാം മതത്തിലേക്കുള്ള പരിവർത്തനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button