ചെന്നൈ : തമിഴ്നാട് മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ പി.എ നാലംഗ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി. ഉദുമല്‍പേട്ടയിലെ എം.എല്‍.എ. ഓഫീസില്‍നിന്നാണ് മന്ത്രിയുടെ പി.എ. കര്‍ണനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെ ഉദുമല്‍പേട്ടയ്ക്ക് സമീപത്തെ താലിയില്‍നിന്ന് കര്‍ണനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവര്‍ ഇദ്ദേഹത്തെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് വിവരം.
Read Also : കശ്‍മീരിന്റെ ഔദ്യോഗിക ഭാഷയിൽ ഇനി ഹിന്ദിയും
ബുധനാഴ്ച ഉച്ചയോടെയാണ് കാറിലെത്തിയ നാലുപേര്‍ മന്ത്രിയുടെ പി.എ.യെ തട്ടിക്കൊണ്ടുപോയത്. കാറില്‍ വന്ന സംഘം ഓഫീസിനകത്തുകയറി കര്‍ണനെ വലിച്ചിഴച്ച് കാറില്‍ കയറ്റി പോവുകയായിരുന്നു.
Post Your Comments