ന്യൂ ഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തുക്കൾ പ്രഖ്യാപിച്ചതിലെ അപാകതകൾ സംബന്ധിച്ചാണ് നോട്ടീസ് അയച്ചത്. പവാറിന്റെ മകളും ബാരാമതി പാർലമെന്റ് അംഗവുമായ സുപ്രിയ സുലെയ്ക്കും സമാനമായ അറിയിപ്പ് ഉടൻ ലഭിക്കുമെന്നാണ് സൂചന.
മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പറേറ്റീവ് (എംഎസ്സി) ബാങ്കിൽ 25,000 കോടി രൂപ അഴിമതി നടത്തിയെന്നാരോപിച്ച് പവാറിനെതിരെ കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തിരുന്നു.
കേന്ദ്ര സർക്കാരിന് തങ്ങളിൽ ചിലരോട് ഭയങ്കര ഇഷ്ടമാണ് എന്ന പരിഹാസ വാക്കുകളോടെയാണ് പവാർ ഈ നടപടിയേക്കുറിച്ച് പ്രതികരിച്ചത്. എതിർക്കുന്നവരെ കേസുകളിൽ കുടുക്കാനുള്ള ബിജെപിയുടെയും കേന്ദ്രത്തിന്റെയും ദുഷ്പ്രവണതയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments