മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണ വേട്ട. ബുധനാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 17 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്. ബാഗേജിനകത്ത് കാര്‍ബോര്‍ഡ് ഷീറ്റിൽ ഒളിപ്പിച്ച് 350 ഗ്രാം സ്വര്‍ണമാണ് കടത്താൻ ശ്രമിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ എയര്‍അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് കുറ്റിക്കുളം അബ്ദുള്‍ ഖാദര്‍ ആണ് പിടിയിലായത്.
ഇതോടെ 24 മണിക്കൂറിനുളളില്‍ എയര്‍കസ്റ്റംസ് പിടികൂടിയത് 1.12 കോടിയുടെ സ്വര്‍ണമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മിക്സിയുടെ മോട്ടോറില്‍ ഒളിപ്പിച്ച് കടത്തിയ 95.35 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. മലപ്പുറം ചെറുവായൂര്‍ മാട്ടില്‍ അബ്ദുള്‍ അസീസ്(45) എന്ന യാത്രക്കാരനില്‍ നിന്നാണ് 1866 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് അസീസ് കരിപ്പൂരിലെത്തിയത്.
Post Your Comments