KeralaLatest NewsNews

സ്വപ്ന സുരേഷിന്റെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയിട്ടുണ്ട്, ഇല്ലൊങ്കില്‍ അദ്ദേഹം നിഷേധിക്കട്ടെ ; മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്ന സുരേഷിന്റെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയിട്ടുണ്ടെന്നും ഇല്ലെങ്കില്‍ അദ്ദേഹം നിഷേധിക്കട്ടെയെന്ന് സന്ദീപ് പറഞ്ഞു. സ്വപ്‌നയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍കടകംപള്ളിയുടെയും പേരുണ്ടെന്നും ഇരുവരുടെ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

അതേസമയം മുഖ്യമന്ത്രിയുടെ മകളുടെ ഫ്‌ലാറ്റില്‍ ഫര്‍ണീച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളേയും സ്വപ്ന സുരേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെയും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സന്ദീപ് രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button