ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് കടന്നുകയറി ദോക്ലാമില്‍ ചൈന നിര്‍മിച്ച 13 സൈനിക കേന്ദ്രങ്ങളും ഇന്ത്യയുടെ കസ്റ്റഡിയില്‍ . ചൈനയെ തുരത്താന്‍ കരസേനയും വ്യോമസേനയും ഒപ്പത്തിനൊപ്പം . കിഴക്കന്‍ ലഡാക്കിലെ ഭൂട്ടാന്റെ അതിര്‍ത്തിയില്‍ ചൈനയുടെ നീക്കങ്ങളെ ക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അമേരിക്ക. ചൈന ഇതുവരെ 13 സൈനിക കേന്ദ്രങ്ങള്‍ അരുണാചലിനേയും ടിബറ്റിനേയും ലഡാക്കിനെയും ലക്ഷ്യമാക്കി നിര്‍മ്മി ച്ചെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ബീജിംഗിന്റെ ഉന്നതന്മാര്‍ അറിഞ്ഞുതന്നെയാണ് 13 താവളങ്ങളും നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മെയ് മാസംതന്നെ നിര്‍മ്മാണം നടന്നെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ചൈനയുടെ എല്ലാ കേന്ദ്രങ്ങളും ഇന്ത്യയുടെ നിരീക്ഷണ പരിധിയിലാക്കി കരസേനയും വ്യോമസേനയും ഒരുങ്ങിയിരിക്കുകയാണെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഭൂട്ടാനിലേക്കുള്ള ചൈനയുടെ നീക്കത്തിനാണ് ദോക് ലാമില്‍ 2017ല്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. 72 ദിവസമാണ് ഭൂട്ടാന് വേണ്ടി ഇന്ത്യന്‍ സേന കരുത്തുറ്റ പ്രതിരോധം തീര്‍ത്തത്. ഇതിന് ശേഷമാണ് ഘട്ടം ഘട്ടമായി ചൈന നീക്കങ്ങള്‍ ആരംഭിച്ചത്. അമേരിക്കയുടെ രഹസ്യാന്വേഷ സംവിധാനത്തില്‍പ്പെട്ട സട്രാറ്റ്ഫോറാണ് വിശദവിവരം പുറത്തുവിട്ടത്.
എതിരിടാനാവാത്ത ശക്തിയാണ് ഇന്ത്യയുടേതെന്ന് ചൈന വിലയിരുത്തുന്നു. അതിനനുസരിച്ച് ഭൂട്ടാന്റെ അതിര്‍ത്തി മേഖലയായ ദോക് ലാമിലെ തിരിച്ചടിക്ക് ശേഷം നീക്കം തുടങ്ങി. മൂന്ന് വ്യോമതാവളങ്ങളും അഞ്ച് സ്ഥിരമായ വ്യോമപ്രതിരോധ കേന്ദ്രങ്ങളും ദോക് ലാമില്‍ ചൈന നിര്‍മ്മിച്ചു. ഇതിനൊപ്പം അഞ്ച് ഹെലികോപ്റ്റര്‍ താവളങ്ങള്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയിലും പണിതതായി സ്ട്രാറ്റ്ഫോര്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ഇന്ത്യന്‍ പ്രതിരോധ വിഭാഗത്തെ അമേരിക്ക മുന്നേ അറിയിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ പറയുന്നത്.
Post Your Comments