Latest NewsNewsIndia

ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കൂടുതല്‍ കരുത്ത് പകർന്ന് ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ

ന്യൂഡല്‍ഹി : ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍(എടിജിഎം) ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ. അഹമ്മദ് നഗറിലാണ് പരീക്ഷണം നടന്നത്. ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് ഡിആര്‍ഡിഒ. ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍(എടിജിഎം) ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു. അഹമ്മദ് നഗറിലാണ് പരീക്ഷണം നടന്നത്.

കെകെ റേഞ്ചസിലെ എംബിടി അര്‍ജുന്‍ ടാങ്കില്‍ നിന്നാണ് ലേസര്‍ ഗൈഡഡ് മിസൈല്‍ പരീക്ഷിച്ചത്. 3 കിലോ മീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ വിജയകരമായി തകര്‍ത്താണ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ കരുത്ത് കാട്ടിയത്.

വ്യത്യസ്ത തരം പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഈ മിസൈലുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുമെന്നും നിലവില്‍ എംബിടി അര്‍ജുന്റെ തോക്കുകളില്‍ ഇവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഡിആര്‍ഡിഒ അറിയിച്ചു.ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ കരുത്തുയര്‍ത്തി മറ്റൊരു പരീക്ഷണം കൂടി ഡിആര്‍ഡിഒ കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അതിവേഗ ഏരിയല്‍ ടാര്‍ഗറ്റായ അഭ്യാസിന്റെ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഒഡീഷയിലെ ബലാസോറില്‍ വെച്ചാണ് പരീക്ഷണം നടന്നത്. എയ്‌റോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും, ഡിആര്‍ഡിഒയും സംയുക്തമായാണ് അഭ്യാസ് രൂപകല്‍പ്പന ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button