Latest NewsNewsIndia

ഇനി മുതല്‍ സഹകരണ ബാങ്കുകളില്‍ കള്ളപ്പണനിക്ഷേപം നടപ്പില്ല… രാജ്യത്തെ സഹകരണ ബാങ്കുകള്‍ ആര്‍ബിഐ നിയന്ത്രണത്തില്‍ : കര്‍ശന നടപടിയുമായി കേന്ദ്രം : ബില്‍ രാജ്യസഭയിലും പാസായി : സംസ്ഥാനത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും വന്‍ തിരിച്ചടി

ന്യൂഡല്‍ഹി: ഇനി മുതല്‍ സഹകരണ ബാങ്കുകളില്‍ കള്ളപ്പണനിക്ഷേപം നടപ്പില്ല, രാജ്യത്തെ സഹകരണ ബാങ്കുകള്‍ ആര്‍ബിഐ നിയന്ത്രണത്തിലാകുന്നു. സഹകരണ ബാങ്കുകളെ ആര്‍ബിഐയുടെ നിയന്ത്രണത്തിലാക്കുന്ന ബില്‍ രാജ്യസഭയും പാസാക്കിയതോടെ സഹകരണ ബാങ്കുകള്‍ ആര്‍ബിഐയുടെ കീഴിലായി. ഇതോടെ സഹകരണബാങ്കുകളിലൂടെയുള്ള കള്ളപ്പണ വെളുപ്പിക്കലിനാണ് പൂട്ട് വീണിരിക്കുന്നത്. സെപ്റ്റംബര്‍ 16-ാം തീയതി ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമമാകും. പഞ്ചാബ്-മഹാരാഷ്ട്ര സഹ. ബാങ്കിലെ കോടികളുടെ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നത്.

Read Also : പാകിസ്ഥാനെതിരെ കരുക്കള്‍ നീക്കി സൗദി അറേബ്യ : ഇമ്രാന്‍ സര്‍ക്കാറിനെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിയ്ക്കാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ : എല്ലാം കൊണ്ടും തിരിച്ചടി നേരിട്ട് ഇമ്രാന്‍ ഖാന്‍

1482 അര്‍ബന്‍ ബാങ്കുകളും 58 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുമാണ് രാജ്യത്തുള്ളത്. 1540 ബാങ്കുകളിലായി 8.6 കോടി നിക്ഷേപകരാണുള്ളത്. ആകെ നിക്ഷേപം 4.84 ലക്ഷം കോടിയും. നിയമത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ വിനിമയങ്ങളുടെ നിയന്ത്രണം ഇനിമുതല്‍ നേരിട്ട് റിസര്‍വ് ബാങ്കിന് കീഴിലാകും. സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടക്കുന്നു എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര നടപടി. നിയമം പ്രാവര്‍ത്തികമാകുന്നതോടെ കിട്ടാക്കടം അടക്കമുള്ള പ്രശ്നങ്ങല്‍ റിസര്‍വ് ബാങ്ക് നേരിട്ട് ഇടപെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button