Latest NewsNewsInternational

പാകിസ്ഥാനെതിരെ കരുക്കള്‍ നീക്കി സൗദി അറേബ്യ : ഇമ്രാന്‍ സര്‍ക്കാറിനെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിയ്ക്കാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ : എല്ലാം കൊണ്ടും തിരിച്ചടി നേരിട്ട് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാനെതിരെ കരുക്കള്‍ നീക്കി സൗദി അറേബ്യ , ഇമ്രാന്‍ സര്‍ക്കാറിനെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിയ്ക്കാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍.
കൊവിഡും തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യവും തര്‍ത്തെറിഞ്ഞ പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് വെല്ലുവിളിയായി പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചിരിക്കുകയാണ്. പ്രമുഖ പ്രതിപക്ഷ നേതാക്കളായ നവാസ് ഷെരീഫ്, മറിയം നവാസ്, ബിലാവല്‍ ഭൂട്ടോ, ആസിഫലി സര്‍ദാരി എന്നിവര്‍ പങ്കെടുത്ത മീറ്റിംഗില്‍ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭം ഉടന്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിരുന്നു. പെട്ടെന്നുണ്ടായ ഈ പടയൊരുക്കത്തിന് പിന്നില്‍ അയല്‍ രാജ്യമായ സൗദിയുടെ കരങ്ങളാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

Read Also : ഇന്ത്യയിലേയ്ക്ക് കടന്നുകയറി ദോക്‌ലാമില്‍ ചൈന നിര്‍മിച്ച 13 സൈനിക കേന്ദ്രങ്ങളും ഇന്ത്യയുടെ കസ്റ്റഡിയില്‍ : ചൈനയെ തുരത്താന്‍ കരസേനയും വ്യോമസേനയും ഒപ്പത്തിനൊപ്പം

സൗദി അറേബ്യ ഒന്നും നോക്കാതെ പാകിസ്ഥാന് കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ അനുവദിച്ചിരുന്നു. ഇതില്‍ തിരിച്ചടയ്ക്കേണ്ടാത്ത എണ്ണവായ്പയായിരുന്നു ഏറെ പ്രധാനം. എന്നാല്‍ ഇമ്രാന്‍ ഖാന്‍ അധികാരമേറ്റതോടെ പാകിസ്ഥാനുമായുള്ള സൗദിയുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു.

സൗദിയുമായും അറബ് രാജ്യങ്ങളുമായും പാകിസ്ഥാന്റെ ബന്ധം വഷളാക്കിയതിന് പിന്നില്‍ കാശ്മീരും കാരണമായെന്നാണ് റിപ്പോര്‍ട്ട്. യു എന്‍ അടക്കമുള്ള ആഗോള വേദികളില്‍ ഈ വിഷയം പാകിസ്ഥാന്‍ ഉയര്‍ത്തിയെങ്കിലും അറബ് രാജ്യങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന അറബ് രാജ്യങ്ങള്‍ ഈ വിഷയത്തില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിക്കാതിരുന്നതും, മലേഷ്യ, തുര്‍ക്കി തുടങ്ങി ഇസ്‌ളാമിക രാഷ്ട്രങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചതും പാകിസ്ഥാനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു.

shortlink

Post Your Comments


Back to top button