KeralaLatest NewsNews

ശമ്പളം പിടിക്കുന്നതിനെതിരെ സംഘടനകള്‍ രംഗത്ത് : നിലപാടില്‍ അയവ് വരുത്തി ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സാലറി ചാലഞ്ച് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി ജീവനക്കാരുടെ സംഘടനകള്‍ രംഗത്ത് വന്നതോടെ നിലപാടില്‍ ധനമന്ത്രി തോമസ് ഐസക്. പിടിച്ചെടുത്ത ശമ്പളം സര്‍ക്കാര്‍ വായ്പ എടുത്ത് ഉടന്‍ നല്‍കും, പക്ഷെ ആറ് മാസം കൂടി സഹകരിക്കണമെന്നാണ് ഒന്നാമത്തെ ഉപാധി. അല്ലെങ്കില്‍ അടുത്ത പത്ത് മാസം മൂന്ന് ദിവസത്തെ വീതം വേതനം പിടിക്കാമെന്നും കുറഞ്ഞ വരുമാനമുള്ളവരെ ഒഴിവാക്കാമെന്നും ധനമന്ത്രി അറിയിച്ചു. ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നില്ല.

തീരുമാനം ആലോചിച്ച് അറിയിക്കാമെന്ന് സിപിഎം അനുകൂല സംഘടനയായ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഉപാധികള്‍ സാമ്പത്തിക പ്രതിസന്ധിയില്ലാത്തതിന്റെ തെളിവാണെന്നും പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും എന്‍ജിഒ അസോസിയേഷന്‍ പ്രസിഡന്റ് ചവറ ജയകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button