ശ്രീനഗർ : ആയുധങ്ങൾ തീവ്രവാദികൾക്ക് കൈമാറാനായി പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് മുകളിലൂടെ രാത്രിസമയങ്ങളിൽ ഡ്രോണുകൾ പറത്തുന്നതായി ജമ്മു കശ്മീർ പോലീസ്. നിയന്ത്രണരേഖയ്ക്ക് സമീപം അഖ്നൂർ മേഖലയിൽ നിന്നും റൈഫിളുകളും പിസ്റ്റളുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങളാണ് രാത്രിസമയങ്ങളിൽ ഡ്രോണുകളുടെ സഹായത്തോടെ എത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ രണ്ട് എകെ-47 തോക്കുകൾ, ഒരു പിസ്റ്റൾ, 90 തിരകൾ എന്നിവ കണ്ടെടുക്കുകയും ചെയ്തു.
നിയന്ത്രണരേഖയിൽ നിന്നും 12 കി.മീ ദൂരത്ത് നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. കശ്മീർ താഴ് വരയിലുള്ള തീവ്രവാദികൾക്ക് കൈമാറാനായാണ് ആയുധങ്ങൾ ഇത്തരത്തിൽ അതിർത്തിക്ക് സമീപം നിക്ഷേപിക്കുന്നതെന്ന് കരുതുന്നത്. ഭീകരസംഘടനയായ ജെയ്ഷെ മൊഹമ്മദ് ആണ് ഇതിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാവുന്നുവെന്നും പോലീസ് പറഞ്ഞു.
Post Your Comments