Latest NewsNewsSaudi ArabiaGulf

കോവിഡ്-19; സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു

റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.  കണ്ണൂര്‍ സ്വദേശി റിയാസ് പുലോത്തും കണ്ടി (35) ആണ് അല്‍ഖസീം പ്രാവിശ്യയിലെ അല്‍റസ് ആശുപത്രിയില്‍ മരിച്ചത്.

10 ദിവസം മുമ്പാണ് റിയാസിന് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് അല്‍റസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കോവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്ന റിയാസ് കഴിഞ്ഞ മാസമാണ് പുതിയ സ്‌പോണ്‍സറുടെ പേരിലേക്ക് മാറ്റിയത്. റിയാസിന്റെ മൃതദേഹം അല്‍റസില്‍ ഖബറടക്കുന്നതിന് ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ ഫിറോസ് മലപ്പുറം, അയ്യൂബ് പാണ്ടായി, ഷംനാദ് പോത്തന്‍കോട്, സാലിഹ് കാസര്‍കോട്, ഫോറം അല്‍ഖസീം ഏരിയ പ്രസിഡന്റ് ഷാനവാസ് കരുനാഗപ്പള്ളി എന്നിവര്‍ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button