ന്യുയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരെ വിമർശനവുമായി ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ എറിക്ക് ട്രംപ്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും പൂര്‍ണമായും ഒളിച്ചോടിയ വ്യക്തിയാണ് ഇന്ന് ഇന്ത്യന്‍ പൈതൃകം അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുന്നതെന്നാണ് കമലാ ഹാരിസിനെതിരെ എറിക് ആരോപിച്ചത്. കൂടാതെ നവംബര്‍ മൂന്നിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഡെമോക്രാറ്റും റിപ്പബ്ലിക്കനും സ്വീകരിച്ചിരിക്കുന്നതെന്നും എറിക് ട്രംപ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു എറിക്. ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ കാത്തുസൂക്ഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീവ്ര ഇടതുപക്ഷ നിലപാടു സ്വീകരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ഇന്ത്യന്‍ വംശജരെ ബന്ധിപ്പിക്കുന്നതിനാണ് കമല ഹാരിസ് ശ്രമിക്കുന്നതെന്നും അതുവിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: കമല ഹാരിസ് ആദ്യത്തെ വനിതാ പ്രസിഡന്റായാല്‍ അത് ഒരു ‘അപമാനം’ ആയിരിക്കും ; ഡൊണാള്‍ഡ് ട്രംപ്
കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ അമ്മ ശ്യാമള ഗോപാലനെ പേരെടുത്തു പറഞ്ഞ് ഇന്ത്യന്‍ പൈകൃതകത്തെ കുറിച്ചു അഭിമാനത്തോടെ പരാമര്‍ശിച്ചതും എറിക് ചൂണ്ടികാട്ടി. അതേസമയം കമല ഹാരിസ് ആഫ്രിക്കന്‍ അമേരിക്കനെന്നും, ഏഷ്യന്‍ അമേരിക്കനെന്നും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വെളുത്ത വര്‍ഗക്കാരിയല്ലാത്ത ആദ്യ സ്ഥാനാര്‍ഥിയാണെന്നും അവകാശപ്പെടുന്നുണ്ടെന്നു എറിക് യോഗത്തിൽ വ്യക്തമാക്കി.
എന്നാൽ 2017 ജനുവരിയൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റു. ഇതിനുശേഷമാണ് യുഎസിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് മങ്ങലേൽക്കാൻ തുടങ്ങിയത്. കോവിഡ് – 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടതോടെയാകട്ടെ യുഎസ് പ്രതിച്ഛായയുടെ കോട്ടം പൂർണമായിയെന്നാണ് പ്യൂ റിസർച്ച് സെൻ്റർ സർവ്വെയുടെ കണ്ടെത്തൽ.
Post Your Comments