Latest NewsNewsInternational

‘വൈറ്റ് ഹൗസിൽ ഇനി വള കിലുക്കം’; 56ാം വയസില്‍ റെക്കോർഡ് തീർത്ത് കമലാ ഹാരിസ്

ഒരു ദേശീയ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന മൂന്നാമത്തെ വനിത, വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത.

വാഷിങ്ടണ്‍: യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രഡിഡന്റെന്ന വലിയ പദവിയിലേക്കാണ് കമലാ ഹാരിസ്. എന്നാൽ ലോക രാഷ്ട്രീയം ഉറ്റുനോക്കുന്ന രാഷ്ട്രീയ വ്യക്തിത്വമാകുകയാണ് കമലാ ഹാരിസ് എന്ന ഇന്ത്യന്‍ വംശജ. നാലു വര്‍ഷം കൂടി കഴിയുമ്പോള്‍ കമലാഹാരിസിന് അമേരിക്കയുടെ പ്രസിഡന്റാകാന്‍ സാധിക്കുമോ എന്നതാണ് അമേരിക്കന്‍ രാഷ്ട്രീയത്തോടൊപ്പം ലോകരാഷ്ട്രീയവും ഉറ്റുനോക്കുന്നത്. 56ാം വയസില്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലേറുന്ന കമല ഹരിസിന്റെ റെക്കോഡുകള്‍ പലതാണ്. ഒരു ദേശീയ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന മൂന്നാമത്തെ വനിത, വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത. യുഎസ് വൈസ് പ്രെസിഡന്റാകുന്ന ആദ്യ ഏഷ്യന്‍വംശജയും കമല തന്നെ.

പല പ്രമുഖരെയും ഒഴിവാക്കി കമല ഹരിസിനെ ജോ ബൈഡന്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകക്കിയത് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തു. കഴിഞ്ഞ തവണ ട്രംപ് ജയിച്ച മിഷിഗന്‍, വിസ്‌കോണ്‍സെന്‍, പെന്‍സില്‍വെനിയ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങള്‍ ബൈഡന്‍ തിരികെ പിടിച്ചത് കമലക്ക് ലഭിച്ച വലിയ പിന്തുണ കൊണ്ടു കൂടിയാണ്. ട്രംപ് പ്രചാരണത്തിലുടനീളം നടത്തിയ വംശീയമായി അധിക്ഷേപങ്ങളെ ചെറുക്കനും കമലക്ക് കഴിഞ്ഞു.

ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണം മുതലുള്ള ഒട്ടേറെ സംഭവങ്ങളിലൂടെ അരക്ഷിതാവസ്ഥയില്ലായ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെയും വംശീയ ന്യൂനപക്ഷങ്ങളെയും ഡെമോക്രാറ്റ് പക്ഷത്ത് ചേര്‍ത്തുനിര്‍ത്താന്‍ കമലയ്ക്കായി എന്നത് വിലയിരുത്തപ്പെടുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്ന പരിഷ്‌കരണവാദത്തിന്റെ അടയാളമായും പലരും കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും വിജയത്തെയും കാണുന്നു. 78 വയസുള്ള ജോ ബൈഡന്‍ 2024 ല്‍ ഒരു തവണ കൂടി മത്സരിക്കാനുള്ള സാധ്യതയില്ല. അതുകൊണ്ടുതന്നെ 2024 ല്‍ ഡെമോക്രാപ്റ്റ പാര്‍ട്ടിക്കായി പ്രസിഡന്റ് സ്ഥാനത്തേക്ക് കമല മത്സരിക്കാനുള്ള സാധ്യതകല്‍ ഏറെയാണ്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

Read Also: വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ച്ച: സത്യാവസ്ഥ വെളിപ്പെടുത്തി അര്‍ണബ് ഗോസ്വാമി

ഇത്തവണ ആദ്യ ഘട്ടത്തില്‍ ഡെമോക്രാപ്റ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ കമല രംഗത്തിറങ്ങിയിരുന്നു. പല നയങ്ങളിലും 1964ല്‍ കാലിഫോര്‍ണിയയിലെ ഒക്ലന്‍ഡിലാസന്‍ കമല ജനിച്ചത്. സമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ ശേഷം 1989ല്‍ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു. 2010ല്‍ കാലിഫോര്‍ണിയ അറ്റോണി ജനറലായപ്പോള്‍ ആ പദവിയിലെത്തുന്ന ആഫിക്ക-ഏഷ്യന്‍ വംശജയായ്. 2016ലാണ് സെനറ്റിലെത്തിയത്. ദേശീയ വിഷയങ്ങളില്‍ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് കമലയെ രാജ്യത്തിന്റെ പരമോന്നത് പദവികളിലൊന്നില്‍ എത്തിച്ചിരിക്കുന്നത്. എല്ലാം ഒത്തുവന്നാല്‍ 2024ല്‍ കമല പുതിയ ചരിത്രം സൃഷ്ടിക്കും. അത് സംഭവിക്കുമോ എന്നത് ഇനിയുള്ള നാല് വര്‍ഷങ്ങളിലെ അവരുടെ പ്രവര്‍ത്തനത്തെയും നിലപാടുകളെയും ആശ്രയിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button