വാഷിംഗ്ടണ്‍ : അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്സിനാണ് കമല സ്വീകരിച്ചത്. ജനങ്ങളില്‍ അവബോധമുണ്ടാക്കാനായാണ് വാക്‌സിന്‍ സ്വീകരിച്ചത്. വാഷിംഗ്ടണ്‍ ഡിസിയിലെ യുണെറ്റഡ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് കമല വാക്‌സിന്‍ സ്വീകരിച്ചത്.
കമല വാക്‌സിന്‍ സ്വീകരിയ്ക്കുന്നത് ചാനലില്‍ ലൈവായി പ്രക്ഷേപണം ചെയ്തിരുന്നു. വാക്സിന്‍ ലഭ്യമാകുമ്പോള്‍ കുത്തിവയ്പ്പെടുക്കണമെന്നും, ഇത് ജീവന്‍ രക്ഷിക്കാനാണെന്നും വാക്‌സിന്‍ സ്വീകരിയ്ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് കമല ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വാക്സിന്‍ സ്വീകരിച്ചിരുന്നു.
Post Your Comments