വാഷിങ്ടണ്‍: ആഭ്യന്തരതലത്തില്‍ അമേരിക്ക നേരിടുന്ന വലിയ ഭീകരതയാണ് വെള്ള മേല്‍ക്കോയ്മ വംശീയതയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്.പ്രസിഡന്റു പദമേറിയശേഷം അമേരിക്കന്‍ കോണ്‍ഗ്രസിെന്റ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ ആദ്യമായി അഭിസംബോധന ചെയ്യവെയാണ് ബൈഡന് ‘വെള്ള ഭീകരത’ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് രാജ്യത്തോട് ആഹ്വാനം ചെയ്തത്. ”ആഗോള ഭീകരവാദ ശൃംഖല രാജ്യാതിര്‍ത്തികള്‍ മറികടന്നിരിക്കുന്നു. ഇപ്പോള്‍ വിദേശഭീകരതയെക്കാള് വെള്ള വംശീയ ഭീകരതയെയാണ് രാജ്യം പ്രത്യേകം കരുതേണ്ടത്.
Also Read:വാക്സിൻ വാങ്ങാൻ രണ്ടുലക്ഷം സർക്കാരിലേക്ക് അടക്കണം: നടന് മന്‍സൂര്‍ അലി ഖാന് പിഴയിട്ട് കോടതി
കാപിറ്റല്‍ അതിക്രമസമയത്തും നാമത് കണ്ടു. രാജ്യം നേരിടുന്ന ഏറ്റവും മാരകമായ ഭീകരപ്രവര്‍ത്തനമായി വര്‍ണവെറിയെ നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയത് അവഗണിക്കാനാവില്ല” -ബൈഡന് പറഞ്ഞു. ഭരണത്തില്‍ നൂറുദിനം പൂര്‍ത്തിയാക്കിയ ദിവസം കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത ൈബഡന്‍, നൂറുദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്ത മുഴുവന്‍ കാര്യങ്ങളും താന്‍ നിര്‍വഹിച്ചതായി അവകാശപ്പെട്ടു. ഇന്ത്യന്‍ വംശജയായ കമല ഹാരിസിനും സ്പീക്കര്‍ നാന്‍സി പെലോസിക്കും മധ്യത്തില്‍നിന്ന് സംസാരിച്ച ബൈഡെന്റ പ്രസംഗത്തെ െഡമോക്രാറ്റിക് അംഗങ്ങള്‍ കൈയടികളോടെ സ്വീകരിച്ചു. കുടിയേറ്റം, സമ്ബദ്രംഗം, വിദേശനയം തുടങ്ങിയവയില്‍ തെന്റ മുന്‍ഗാമിയായ ഡോണള്‍ഡ് ട്രംപില്‍നിന്ന് വ്യത്യസ്ത പാത സ്വീകരിക്കുന്ന ബൈഡെന്റ നയങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു പ്രസംഗം.
20 വര്‍ഷത്തെ അമേരിക്കന്‍ ശൗര്യവും ത്യാഗവും ചെലവഴിച്ച അഫ്ഗാനിസ്താനില്‍നിന്ന് നാം സേനയെ പിന്‍വലിക്കുകയാണ്. എങ്കിലും രാജ്യത്തിനു നേരെ എവിടെനിന്നും ഉയരുന്ന ഭീഷണികള്‍ ചെറുക്കാന്‍ നാം പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ബൈഡന് പറഞ്ഞു. അമേരിക്കന്‍ സമ്ബദ്രംഗം ഈ വര്‍ഷം ആറു ശതമാനത്തിനു മേല്‍ വളരുമെന്ന അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ട് എടുത്തു പറഞ്ഞ പ്രസിഡന്റ്, തൊഴില്‍ നഷ്ടമായ അനേകര്‍ക്ക് തൊഴില്‍ നല്‍കുമെന്ന തെന്റ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെട്ടു. അമേരിക്കന്‍ സര്‍ക്കാര്‍ ഓരോ അമേരിക്കക്കാരേന്റതുമാണ്. രാജ്യത്ത് ‘ഡീപ് സ്റ്റേറ്റ്’ സജീവമാണെന്നത് ഒരു ഗൂഢാലോചന സിദ്ധാന്തം മാത്രമാണ്. അമേരിക്കയുടെ കുടിയേറ്റ നിയമങ്ങളില്‍ സമഗ്രമായ അഴിച്ചുപണിക്ക് പദ്ധതിയുണ്ടെന്ന് പ്രഖ്യാപിച്ച പ്രസിഡന്റ്, രാജ്യചരിത്രത്തില്‍ കുടിയേറ്റക്കാരുടെ സംഭാവന എന്നും മഹത്തരമാണെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments