CricketLatest NewsIndiaNewsSports

സഞ്ജുവിന്റെ വെടിക്കെട്ട് ; ചെന്നൈക്കെതിരെ രാജസ്ഥാന് തകർപ്പൻ ജയം

ഷാർജ  : ചെന്നൈ സൂപ്പർ കിങ്സിനെ 16 റൺസിനു കീഴടക്കിയാണ് രാജസ്ഥാൻ റോയൽസിന്റെ തകർപ്പൻ വിജയം.217 റണ്‍സ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിച്ചു. ഫാഫ് ഡുപ്ലെസി (37 പന്തിൽ 72), ഷെയ്‌ൻ വാട്‌സൻ (21 പന്തിൽ 33) എന്നിവർ ചെന്നൈയ്ക്കായി പൊരുതിയെങ്കിലും വിജയത്തീരത്ത് എത്തിക്കാനായില്ല. നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത രാഹുൽ ടെവാട്ടിയ ആണ് ചെന്നൈയെ എറിഞ്ഞുവീഴ്ത്തിയത്.

Read Also : ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ കല്ലേറും ഇല്ല തീവ്രവാദവും കുറഞ്ഞു ; റിപ്പോർട്ട് പുറത്ത് 

രാജസ്ഥാൻ ഓപ്പണറായി ഇറങ്ങിയ യുവതാരം പുറത്തായതിനു പിന്നാലെ എത്തിയ സഞ്ജു ക്രിക്കറ്റ് ആരാധകരെ അക്ഷരാര്‍ഥത്തില്‍ തന്നെ പുളകം കൊള്ളിച്ചു. 19 പന്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടി. 32 പന്തില്‍ 74 റണ്‍സാണ് സഞ്ജു നേടിയത്. ഒമ്ബത് സിക്സറുകളാണ് സഞ്ജു പറത്തിയത്. ഷാര്‍ജയില്‍ സഞ്ജു തീര്‍ത്ത ബാറ്റിംഗ് വിസ്മയത്തെ പ്രകീര്‍ത്തിച്ച്‌ നിരവധി പ്രമുഖരും ഇതിനോടകം എത്തി. സഞ്ജുവിന്റെ ബാറ്റിംഗ് ഒരു ദിവസം എന്നല്ല എല്ലാ ദിവസവും കണ്ടിരിക്കാന്‍ തയ്യാറാണെന്നാണ് പ്രകടനം കണ്ട പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‍ലെ ട്വീറ്റ് ചെയ്തത്.

അവസാന ഓവറില്‍ 38 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്കായി എംഎസ് ധോണി അവസാന ഓവറില്‍ മൂന്ന് സിക്സ് നേടിയെങ്കിലും 16 റണ്‍സ് അകലെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button