
മലപ്പുറം : കരിപ്പൂര്‍ വിമാനത്തവാളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1866 ഗ്രാം സ്വര്‍ണം പിടികൂടി . ഏകദേശം 95.35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത് . മലപ്പുറം ചെറുവായൂര്‍ സ്വദേശി അബ്ദുള്‍ അസീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.
Post Your Comments