ജയ്പൂര്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രാജസ്ഥാന്‍ മുന്‍ മന്ത്രിയും ടോങ്ക് നിയോജകമണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയുമായ കോണ്‍ഗ്രസ് നേതാവ് സാകിയ ഇനാം തിങ്കളാഴ്ച രാത്രി അന്തരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി സകിയ അസുഖ ബാധിതനായി ജയ്പൂരിലെ ആര്‍യുഎച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സകിയയുടെ നിര്യാണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദുഃഖം രേഖപ്പെടുത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സകിയ ഇനാം ജി അന്തരിച്ചതില്‍ എന്റെ ഹൃദയംഗമമായ അനുശോചനം. ഈ നഷ്ടം വഹിക്കാന്‍ സര്‍വശക്തന്‍ സകിയയുടെ കുടുംബാംഗങ്ങള്‍ക്ക് ശക്തി നല്‍കട്ടെ. അവളുടെ പ്രാണന്‍ സമാധാനത്തോടെ ഇരിക്കട്ടെ. ” ഗെലോട്ട് കുറിച്ചു.
സകിയ രാജസ്ഥാന്‍ സര്‍ക്കാരില്‍ ആരോഗ്യം, സ്ത്രീകള്‍, ശിശുക്ഷേമം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. 1985 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സകിയ ആദ്യമായി മത്സരിച്ചു. എന്നാല്‍ 1993 ല്‍ അവര്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചില്ല. 1985, 1990, 1998, 2003, 2008, 2013 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അവര്‍ മത്സരിച്ചു. 1998, 2008 ല്‍ സാകിയ എംഎല്‍എയായി. രാജസ്ഥാനില്‍ മൂന്നുതവണ എംഎല്‍എയായ ഏക വനിതാ സ്ഥാനാര്‍ത്ഥി ആയിരുന്നു സാകിയ
Post Your Comments