COVID 19Latest NewsNewsIndia

കോവിഡ് പ്രതിസന്ധി : മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിര്‍ണായക ചര്‍ച്ച നാളെ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി ബുധനാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്ന വിവരം കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിലും ആരോഗ്യസംവിധാനങ്ങളുടെ ദൗര്‍ലഭ്യതയിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുമായാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ച.

read also : ഓണക്കാലത്തെ കൂടിച്ചേരലുകള്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ശരിവച്ച് ആരോഗ്യവകുപ്പ് കണക്കുകള്‍

മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ച. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് രോഗമുക്തരാകുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ച. മഹാമാരി ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button