വാഷിങ്ടണ്‍: ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് തന്നെ ലഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നോര്‍ത്ത് കരോലൈനയില്‍ തിരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്കായിരിക്കും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനമെന്ന് ട്രംപ് പറഞ്ഞു.
അടുത്തിടെ ഇസ്രയേലും യു.എ.ഇ.യുമായി സമാധാനക്കരാറൊപ്പിടാന്‍ മധ്യസ്ഥതവഹിച്ചതിന് നോര്‍വേ പാര്‍ലമെന്റംഗം ട്രംപിനെ 2021 ലെ നൊബേലിന് ശുപാര്‍ശചെയ്തിരുന്നു. പാര്‍ലമെന്റ് അംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജെഡെയാണ് ശുപാര്‍ശ ചെയ്തത്. താമസിയാതെ തന്നെ ബഹ്റൈനും ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കി. കൊസോവോ ലിബറേഷന്‍ ആര്‍മിയും സെര്‍ബിയന്‍ സൈന്യവുമായുള്ള പോരാട്ടം ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായിരുന്നു.
READ MORE : 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിയോ ? പ്രചരിക്കുന്നതിലെ യാഥാര്‍ത്ഥ്യം ഇതാണ്
ഈ മാസമാദ്യം വൈറ്റ് ഹൗസ് സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുചിക്കിനെയും കൊസോവോ പ്രധാനമന്ത്രി അവ്ദുള്ള ഹോതിയെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തിയെങ്കിലും സമാധാനപരമായ മുന്നേറ്റം ചര്‍ച്ചയിലൂടെ നേടാന്‍ കഴിഞ്ഞില്ല.
Post Your Comments