ഭോപ്പാൽ : പതിനെട്ടു മാസം പ്രായമുള്ള പെൺ കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പതിനെട്ടുകാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ദമോയിലാണ് ഞെടിക്കുന്ന സംഭവം നടന്നത്.
ജബൽപൂരിൽ നിന്നാണ് യുവാവിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് യുവാവ് കുഞ്ഞിനെ പീഡനത്തിനിരയാക്കിയത്. കുഞ്ഞിനെ വീട്ടിലാക്കി അമ്മ പച്ചക്കറി വാങ്ങാൻ പോയതായിരുന്നു. പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയിരുന്നില്ല. ഈ സമയത്താണ് കുഞ്ഞ് പീഡിപ്പിക്കപ്പെട്ടത്.
പുറത്തു നിന്നും തിരിച്ചെത്തിയ അമ്മയാണ് കുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ പരിശോധനയിലാണ് കുഞ്ഞ് പീഡനത്തിനിരയായ കാര്യം അറിയുന്നത്. കുഞ്ഞ് അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. മാതാവിന്റെ പരാതിയിലാണ് പതിനെട്ടു വയസ്സുള്ള ബന്ധുവിനെതിരെ പൊലീസ് കേസെടുത്തത്. ഐപിസി, പോക്സോ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments