
കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിൽ പല മുൻനിര താരങ്ങളും കൂറുമാറിയതിനെതിരെ പ്രതികരിച്ച് നടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു.
അതിന് പകരം വീട്ടുന്നതായി നടി കുറിപ്പിൽ പറയുന്നു, “രേവതി സമ്പത്ത്” എന്ന വിക്കിപീഡിയ പേജ് അടിച്ചു കളഞ്ഞിട്ടുണ്ട്. ചേട്ടൻ ഫാൻസ് അണ്ണൻ ഫാൻസ് തുടങ്ങി ഇനീപ്പോ ഏതു മറ്റേവന്മാരാണ് ഇതിനൊക്കെ പുറകിലെങ്കിലും നിങ്ങളോട് എനിക്ക് സഹതാപം മാത്രേ ഉള്ളൂഎന്നും താരം കുറിക്കുന്നു .
കുറിപ്പ് വായിക്കാം…..
പ്രതീക്ഷിച്ചത് പോലെ, ഗുണ്ടകൾ അവരുടെ പ്രവർത്തികളിൽ ഏർപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
“രേവതി സമ്പത്ത്” എന്ന വിക്കിപീഡിയ പേജ് അടിച്ചു കളഞ്ഞിട്ടുണ്ട്.
ചേട്ടൻ ഫാൻസ് അണ്ണൻ ഫാൻസ് തുടങ്ങി ഇനീപ്പോ ഏതു മറ്റേവന്മാരാണ് ഇതിനൊക്കെ പുറകിലെങ്കിലും നിങ്ങളോട് എനിക്ക് സഹതാപം മാത്രേ ഉള്ളൂ കാരണം,
പേജ് അടിച്ചു കളഞ്ഞാലും എന്റെ ശബ്ദം നിങ്ങൾക്ക് അടിച്ചമർത്താൻ സാധിക്കില്ല എന്ന് മനസിലാക്കണം. മരണം വരെ എനിക്ക് പറയാനുള്ളത് പറഞ്ഞു കൊണ്ടിരിക്കും.
കൂടി പോയാൽ നിയൊക്കെ അങ്ങ് കൊല്ലും അത്ര അല്ലെ ഉള്ളൂ.
തിരുവനന്തപുരം ആണ് താമസം വരൂ..
കാത്തിരിക്കുന്നു..!!
Post Your Comments