Latest NewsNewsGulfOman

പൊതുസ്ഥലങ്ങളിൽ എളിമയായ വസ്ത്രം ധരിക്കണം; നിബന്ധനയുമായി ഒമാൻ

മസ്കറ്റ് : പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും ബാധകമാണ് പുതിയ നിബന്ധന. നിർദേശങ്ങൾ ലംഘിച്ചാൽ 300 ഒമാനി റിയാൽ വരെ ഫൈനും മൂന്ന് മാസം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഒമാൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ എളിമയായ വസ്ത്രം ധരിക്കണമെന്ന ലക്ഷ്യം വെച്ചാണ് പുതിയ നിബന്ധന നടപ്പാക്കിയിരിക്കുന്നത്. ഇ‌തുമായി ബന്ധപ്പെട്ട് മുൻസിപ്പൽ കമ്മിറ്റി തയ്യാറാക്കിയ നിയാമവലി മുൻസിപ്പൽ കൗൺസിലിന് കൈമാറിയിട്ടുണ്ട്. ഇത് അംഗീകാരത്തിനായി ദിവാൻ മന്ത്രാലയത്തിന് സമർപ്പിക്കും.

വസ്ത്രധാരണരീതി എങ്ങനെയുണ്ടാകണമെന്നത് സംബന്ധിച്ച് വിശദമായി പറഞ്ഞിട്ടില്ലെങ്കിലും തോൾ മുതൽ മുട്ടിന് താഴെ വരെ പൂർണ്ണമായും മറയുന്ന തരത്തിലുള്ളതാകണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്’ എന്നാണ് മുൻസിപ്പൽ കൗൺസിൽ പബ്ലിക്ക് അഫേഴ്സ് കമ്മിറ്റി ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അല്‍ മഅ്ഷറി അറിയിച്ചിരിക്കുന്നത്.‌‌

സഭ്യതാ മാനദണ്ഡങ്ങൾ ലംഘിക്കാത്ത തരത്തിലാകണം വസ്ത്രധാരണം. ശരീരഭാഗങ്ങൾ അധികം വെളിപ്പെടുത്താത്ത അവശ്യഭാഗങ്ങളെല്ലാം മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കേണ്ടത്. സെൻസിറ്റീവ് ചിത്രങ്ങളും ഇല്യുസ്ട്രേഷനുകളും ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button