Latest NewsMollywoodNewsEntertainment

അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്, പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടൻ ബാല

പാപ്പുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

മലയാളത്തിന്റെ പ്രിയ നടനാണ് ബാല. താരത്തിന്റെ സ്വകാര്യജീവിതം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബാല. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളായ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ആണ്. പപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാൾക്കും നമ്മെ പിരിക്കാൻ കഴിയില്ലെന്നും ബാല പറയുന്നു.

read also:മയക്കുമരുന്ന് ഉപയോ​​ഗത്തിലും കടത്തലിലും വിദ​ഗ്ദ; പ്രശസ്ത നടി നിക്കി ​ഗൽറാണിയുടെ സഹോദരി സഞ്ജന ഗല്‍റാണി വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ചു; അടിമുടി ദുരൂഹതകൾ നിറഞ്ഞ താരത്തിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘സെപ്റ്റംബർ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാൻ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാൻ പറ്റില്ല. ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും.’–ബാല പറഞ്ഞു. പാപ്പുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button