Latest NewsNewsEntertainment

പാവപ്പെട്ടൊരു പെൺകുട്ടിയെ കൊലക്ക് കൊടുത്ത താരത്തെ അഭിനയിപ്പിക്കില്ല; റംസിയുടെ മരണത്തിൽ പങ്കുള്ള നടി ലക്ഷ്മി പ്രമോദിനെ സീരിയലിൽ നിന്ന് ഒഴിവാക്കി അണിയറ പ്രവർത്തകർ

മകളുടെ മരണത്തിൽ ലക്ഷ്മിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് റംസിയുടെ വീട്ടുകാർ ആരോപിക്കുകയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു

കൊല്ലം കൊട്ടിയത്ത് 24 വയസുള്ള റംസി എന്ന പെൺകുട്ടിയുടെ മരണത്തിൽ കാരണക്കാരിയായ നടി ലക്ഷ്മി പ്രമോദിനെ സീരിയലിൽ നിന്ന് ഒഴിവാക്കി മാതൃകയായി അണിയറപ്രവർത്തകർ.

24 കാരിയായ റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലക്ഷ്മിയ്ക്ക് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു, റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി, തങ്ങളുടെ മകളുടെ മരണത്തിൽ ലക്ഷ്മിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് റംസിയുടെ വീട്ടുകാർ ആരോപിക്കുകയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നത് വൻ വിവാദമായിരുന്നു.

നടി ലക്ഷ്മിയെ സീരിയലിൽ നിന്നും ഒഴിവാക്കിയെന്നും മറ്റൊരു താരത്തെ ലക്ഷ്മിക്ക് പകരമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചാനലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വരുന്ന ‘പൗർണമിത്തിങ്കൾ’ എന്ന സീരിയലിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു വരികയായിരുന്നു ആരോപണ വിധേയയായ നടി ലക്ഷ്മി.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button