KeralaLatest NewsIndiaEntertainment

‘ഇന്‍സര്‍ട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാന്‍ കിട്ടുമോ’ എന്ന് എന്നോട് ചോദിച്ച സിദ്ധിഖിന്റെ കൂറുമാറ്റം ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല ‘ – നടി രേവതി സമ്പത്

ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം.

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി പട്ടികയില്‍ ഉണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകരുടെ കൂറുമാറ്റം അക്ഷരാർത്ഥത്തിൽ സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മൊഴി മാറ്റി കൂറുമാറിയവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടവര്‍ കൂറുമാറിയവരെ രൂക്ഷമായി തന്നെ വിമര്‍ശിക്കുന്നു. ഇതിൽ രേവതി സമ്പത്തിന്റെ വിമർശനം ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

“ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് !!

ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും.

സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ – ലജ്ജയില്ലേ !

2019 ല്‍ നടന്‍ സിദ്ദിഖിനെതിരേ മീടൂ ആരോപണവുമായി രേവതി രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച്‌ സിദ്ദിഖില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടുവെന്നുമാണ് രേവതി അന്ന് ഫേസ്‌ബുക്കില്‍ കുറിച്ചത്.

read also: കോവിഡ് നെഗറ്റീവായാലും രോഗികളില്‍ ‘ലോങ്ങ് കോവിഡ്’ ; അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ഡബ്ല്യു.സി.സിയ്‌ക്കെതിരേ, കെ.പി.എ.സി. ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് രേവതി കുറിപ്പ് എഴുതിയത്.. ഈ ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും കാണുമ്പോള്‍ സിദ്ദിഖില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പറയാതിരിക്കാനാവുന്നില്ലെന്നും രേവതി വ്യക്തമാക്കിയിരുന്നു. അന്നത്തെ പോസ്റ്റ് കാണാം:

‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ എല്ലാം തുറന്നു പറയുന്നതില്‍ നിന്ന് എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.

സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹത്തിനൊപ്പം അവള്‍ സുരക്ഷിതയായിരിക്കുമോ എന്ന് ഞാന്‍ ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇത്തരത്തിലുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഡബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്?

നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച്‌ നോക്കൂ? ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യന്മാരെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു- രേവതി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button