KeralaLatest News

മലയാറ്റൂര്‍ പാറമട സ്ഫോടനത്തിന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പൗരസമിതി

തീവ്രവാദ ഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ച്‌ സംശയം നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യവുമായി പരിസ്ഥിതി സംരക്ഷണ സമിതി രം​ഗത്തെത്തിയിരിക്കുന്നത്.

കൊച്ചി: അസമയത്ത് അനുമതിയില്ലാത്ത മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമടയില്‍ സ്ഫോടനം നടന്നതും അതില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യവുമായി പരിസ്ഥിതി സംരക്ഷണ സമിതി. തീവ്രവാദ ഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ച്‌ സംശയം നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യവുമായി പരിസ്ഥിതി സംരക്ഷണ സമിതി രം​ഗത്തെത്തിയിരിക്കുന്നത്.

പാറമട പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനപ്പുറം രാത്രി കാലങ്ങളില്‍ പാറ പൊട്ടിക്കല്‍ നടന്നു എന്നതിനുള്ള തെളിവാണ് ഈ സ്ഫോടനം. ഇത് സംബന്ധിച്ച്‌ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു നല്‍കിയ പരാതിയില്‍ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഈ പാറമടകള്‍ അനധികൃതമാണെന്നു കണ്ടെത്തിയിട്ടുമുണ്ട്. സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചു വക്കാന്‍ അനുമതിയില്ലാത്ത പാറമടയില്‍ ഇത്രയധികം സ്ഫോടക വസ്തുക്കള്‍ എങ്ങനെ എത്തി എന്ന് അന്വേഷിക്കണം.

read also: ‘ബോംബ് സ്‌ഫോടനത്തെ പന്നിപ്പടക്കമെന്ന് പറഞ്ഞു ലഘൂകരിക്കരുത്, കണ്ണൂരിലെ സി.പി.എം കേന്ദ്രങ്ങളിലെ വ്യാപക ബോംബ് നിര്‍മാണം തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി’ -സതീശന്‍ പാച്ചേനി

ഈ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നല്‍കിയ ഭൂമിയില്‍ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നല്‍കുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലര്‍ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്നും സമിതി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button