KeralaLatest NewsNews

സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ക്വാറി- ക്രഷർ ഉടമകൾ

കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെയാണ് അനിശ്ചിതകാല സമരം സംഘടിപ്പിക്കുന്നത്

സംസ്ഥാനത്ത് ഏപ്രിൽ 17 മുതൽ അനിശ്ചിതകാല സമരം നടത്താൻ ഒരുങ്ങി ക്വാറി- ക്രഷർ ഉടമകൾ. കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെയാണ് അനിശ്ചിതകാല സമരം സംഘടിപ്പിക്കുന്നതെന്ന് ക്വാറി- ക്രഷർ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ പല രാഷ്ട്രീയ നേതാക്കൾക്കും ബിനാമി പേരുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ ക്വാറികൾ ഉണ്ടെന്നും, ഇവരെ സഹായിക്കാനുള്ള ഗൂഢ ശ്രമം സംസ്ഥാനത്തെ ക്വാറികളെ തകർക്കുന്നതിന് പിന്നിലുണ്ടെന്നുമാണ് ക്വാറി ഉടമകളുടെ ആരോപണം.

കരിങ്കൽ ഉൽപന്നങ്ങളുടെ വില വർദ്ധനവിന് ഇടയാക്കുന്ന സർക്കാറിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കുക, ദൂരപരിധി കേസിൽ സർക്കാർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഏപ്രിൽ ഒന്നു മുതൽ സർക്കാർ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് റോയൽറ്റി, ലൈസൻസ് ഫീസ്, ഡീലേഴ്സ് ലൈസൻസ് ഫീസ് എന്നിവ ഭീമമായ അളവിൽ ഉയർത്തിയിട്ടുണ്ട്. ഇതിനെ തുടർന്നുള്ള ബാധ്യത ഇരട്ടിയായതോടെയാണ് കരിങ്കല്ലിന് വില വർദ്ധിപ്പിക്കാനുള്ള നീക്കത്തിലേക്ക് ഉടമകൾ എത്തിയത്.

Also Read: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം : ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button