ന്യൂഡല്‍ഹി: കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയില്‍ ലോക്സഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. എന്നാല്‍ ഈ ബില്ലുകള്‍ പാസാക്കിയതില്‍ പ്രതിഷേധം ഉയര്‍ത്തി നടുത്തളത്തില്‍ പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധിച്ചു. രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സസ്‌പെന്റ് ചെയ്ത എംപിമാര്‍ നടത്തുന്ന പ്രചാരണം ആടിനെ പട്ടിയാക്കലാണെന്നും കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് സത്യത്തിന്റെ മുഖം വികൃതമാക്കാനുള്ള ശ്രമമാണ് എംപിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ബില്‍ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിനുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞാണ് പ്രതിപക്ഷം പരിഷ്‌കരണങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചത് എന്നും വി മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന സിപിഎം എന്തിനാണ് ഇതില്‍ പ്രതിഷേധിക്കുന്നത് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. കര്‍ഷകര്‍ക്ക് ആശങ്കയില്ല ഇടനിലക്കാര്‍ക്കാണ് ആശങ്ക. ഇടനിലക്കാര്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം രംഗത്തുവന്നത്. സഭാ നടപടികള്‍ നടന്നുകൊണ്ടിരുന്ന അവസരത്തില്‍ ചെയര്‍മാന്റെ മൈക്ക് ഒടിച്ച് മേശപ്പുറത്ത് കയറി നിന്ന് ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത ആളുകളെയാണ് സസ്‌പെന്റ് ചെയ്തത്. പുറത്തുപോകാന്‍ കൂട്ടാക്കാതെ പാര്‍ലമെന്ററി ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചുകൊണ്ട് സഭാനടപടികള്‍ തടസ്സപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം എടുത്തിട്ടുള്ളത്” മുരളിധരന്‍ പറഞ്ഞു.
Post Your Comments