Latest NewsKerala

ചൂടേറുന്നു.. കുഞ്ഞുങ്ങള്‍ക്കായി അങ്കണവാടി പ്രവര്‍ത്തന സമയം പുനക്രമീകരിക്കും

തിരുവനന്തപുരം:  സംസ്ഥാനത്ത് അതിസഹനീയമായ ചൂട് ഏറിയതിനാല്‍ കുഞ്ഞുങ്ങള്‍ക്കായി അധികൃതര്‍ അങ്കണവാടി സമയം പുനര്‍ക്രമീകരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരേയോ അല്ലെങ്കില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരേയോ ആണ് പുതുക്കിയ പ്രവര്‍ത്തന സമയം. വേനല്‍ ചൂട് ഏറിയ സാഹചര്യത്തില്‍ പലയിടത്തും അങ്കണവാടികള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button