Latest NewsMollywoodNewsEntertainment

ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ, ഡോക്ടര്‍മാരുടെ സഹോയത്തോടെ എഴുന്നേറ്റ് ഇരിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി; എസ്പിബിയെക്കുറിച്ച് മകന്‍

ദിവസവും 15-20 മിനിറ്റോളും എഴുന്നേറ്റ് ഇരിക്കുന്നുണ്ട്. 10-15 മിനിറ്റോളം ഫിസിയോ ചെയ്യുന്നുണ്ട്

മലയാളത്തിന്റെ പ്രിയ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യന്‍ കോവിഡ് ബാധിച്ചു ആശുപത്രില്‍ ആയതോടെ ആരാധകര്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ഇപ്പോഴും എസ്പിബി വെന്റിലേറ്ററില്‍ തന്നെയാണ് കഴിയുന്നതെന്നു മകന്‍ പറയുന്നു. എസ്പിബിയുടെ ആരോഗ്യനിലയെക്കുറിച്ച് വിഡിയോ സന്ദേശത്തിലൂടെ മകന്‍ എസ്പി ചരണ്‍ തുറന്നു പറയുന്നു. അച്ഛന്‍ വായിലൂടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഫിസിയോതെറാപ്പി ചെയ്യിക്കുന്നുണ്ടെന്നും ചരണ്‍ വ്യക്തമാക്കി.

READ ALSO:‘ഇവർ എന്റെ ജീവിതത്തില്‍ കടന്നു വരരുതേ എന്നാണ് എന്റെ പ്രാര്‍ഥന’; ഭാമയ്‌ക്കെതിരെ സയനോര

”അച്ഛന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വെന്റിലേറ്ററില്‍ തുടരുകയാണ്. ഇന്‍ഫക്ഷനൊ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. എന്നാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ശ്വസനപ്രക്രിയയും മെച്ചപ്പെടാനുണ്ട്. ഇപ്പോള്‍ ഡോക്ടര്‍മാരുടെ സഹോയത്തോടെ എഴുന്നേറ്റ് ഇരിക്കാന്‍ കഴിയും. ദിവസവും 15-20 മിനിറ്റോളും എഴുന്നേറ്റ് ഇരിക്കുന്നുണ്ട്. 10-15 മിനിറ്റോളം ഫിസിയോ ചെയ്യുന്നുണ്ട്.” കൂടാതെ അച്ഛന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറയാനും ചരണ്‍ മറന്നില്ല.

shortlink

Post Your Comments


Back to top button