COVID 19Latest NewsNewsIndia

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി കുടുംബം

ചെന്നൈ : കോവിഡ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണ് സംഗീത ലോകം. കൊവിഡ് ചികിത്സയ്ക്കായി ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിച്ച ഉടനെ തന്നെ തൻ്റെ ആരോ​ഗ്യനിലയും രോ​ഗവിവരവും വ്യക്തമാക്കി എസ്പിബി തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ‍രോഗമുക്തനായി ഉടന്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസമാണ് എസ്പിബിയുടെ വാക്കുകളില്‍ നിറഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലും എസ്പിബിയുടെ ആരോഗ്യനില സാധാരണനിലയില്ലാണെന്ന വിവരമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ​ഗായകൻ്റെ ആരോഗ്യനില വഷളായി. തുട‍ർന്ന് ഐസിയുവിലേക്ക് മാറ്റി. ഇതിഹാസ​ഗായകൻ്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണ് ഏവരും ഇപ്പോൾ.

അതേസമയം ഇന്നലെ രാത്രി മുതല്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി മകന്‍ എസ്പി ചരണ്‍ അറിയിച്ചു. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button